അര്‍ജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവാവ്

Share our post

തിരുവനന്തപുരം: അര്‍ജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ സോഷ്യല്‍മീഡിയ പോസ്റ്റിനെതിരെ പരാതി നല്‍കി യുവാവ്. മലപ്പുറം സ്വദേശിയായ യുവാവ് ആണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. മുന്‍നിര ടീം ആയ അര്‍ജന്റീനയെ മോശമായി ചിത്രീകരിച്ചു, വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഔദ്യോഗിക പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തു എന്നടക്കം ആരോപിച്ചാണ് പരാതി. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

കേരള ജനതയ്ക്കൊപ്പം തങ്ങളുണ്ടെന്ന പൊലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലായിരുന്നു അര്‍ജന്റീനയെ ട്രോളിയത്. വലിയ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചതോടെ പോസ്റ്റ് പിന്‍വലിച്ചു. അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ തോളില്‍ കൈവെച്ചുനില്‍ക്കുന്ന റഫറിയുടെ ചിത്രത്തിനൊപ്പം കേരളത്തെ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന പൊലീസിന്റെ ചിത്രമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഒപ്പമുണ്ട് എന്നായിരുന്നു പോസ്റ്ററിലെ വാചകം.

ലോകകപ്പ് ഫുട്‌ബോളില്‍ ഫിഫയും റഫറിയും മെസിക്ക് അനുകൂലമായി നില്‍ക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയായിരുന്നു കേരള പൊലീസിന്റേയും പോസ്റ്റ്. ഈജിപ്റ്റിനെതിരായ പ്രീക്വാട്ടര്‍ മത്സരത്തില്‍ റഫറി അര്‍ജന്റീനക്കായി കളിച്ചെന്നായിരുന്ന ആരോപണം ശക്തമായിരുന്നു. ഇതിനിടെയാണ് ഒപ്പമുണ്ടെന്ന തലക്കെട്ടോടെ അര്‍ജന്റീനയെ പരിഹസിക്കുന്ന നിലയില്‍ പൊലീസ് പോസ്റ്റര്‍ പങ്കുവെച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!