സിബിഎസ്ഇ പ്ലസ്ടു വിദ്യാർഥിനിയുടെ ഉത്തരക്കടലാസിൽ രണ്ട് പേജ് കാണാനില്ല, മൂല്യനിർണയം നടത്തിയില്ല

Share our post

പരിയാരം : സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനി അനന്യ ആഷിലിന്റെ ഇക്കണോമിക്സ് ഉത്തരക്കടലാസിന്റെ 2 പേജ് മൂല്യനിർണയം നടത്തിയില്ലെന്നു കണ്ടെത്തി. പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനെത്തുടർന്നാണ് അനന്യ ഉത്തരക്കടലാസിന് അപേക്ഷിച്ചത്. 91.4 % മാർക്ക് നേടിയ അനന്യയുടെ ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ലഭിച്ചപ്പോഴാണ് 2 പേജ് മൂല്യം നിർണയം നടത്തിയില്ലെന്നു കണ്ടെത്തിയത്.

ഇക്കണോമിക്സിന്റെ 12, 13 പേജുകളുടെ സ്ഥാനത്ത് 14, 15 പേജുകളായിരുന്നു. 14, 15 പേജുകൾ ഇരട്ടിച്ചതിനാൽ ഉത്തരം രണ്ടു പ്രാവശ്യം എഴുതിയെന്നു മൂല്യനിർണയം നടത്തിയ അധ്യാപകർ‌ രേഖപ്പെടുത്തി. ഉത്തരക്കടലാസ് സ്കാൻ ചെയ്ത് മൂല്യനിർണയത്തിന് അയച്ചപ്പോൾ സംഭവിച്ച പിഴവാണെന്നു കരുതുന്നു. പരിയാരം ഗവ. ഡെന്റൽ കോളജിലെ ഡോ. ആഷിൽ മോഹൻദാസ് –ഡോ.സ്മിത ആഷിൽ ദമ്പതികളുടെ മകളാണ് അനന്യ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!