സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് കരുതല്‍; മൂന്ന് ദിവസം ആര്‍ത്തവ അവധി
സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് കരുതലുമായി യുഡിഎഫ് സര്‍ക്കാരിന്‍റെ നയപ്രഖ്യാപനം. മൂന്ന് ദിവസം ആര്‍ത്തവ അവധി പ്രഖ്യാപിച്ചു. അവധികള്‍ക്ക് പകരം പ്രത്യേക ക്ലാസ്.
ആരോഗ്യമേഖലയ്ക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ഊന്നല്‍ നല്‍കി നയപ്രഖ്യാപനം. നിലവിലെ ആരോഗ്യ മേഖലയിലെ സിസ്റ്റം മോശമാണെന്നും പുതിയ സര്‍ക്കാര്‍ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുമെന്നും ചെലവുകുറഞ്ഞ ചികില്‍സ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും ശാസ്ത്ര അവബോധം കൂട്ടുന്നതിനായി നെഹ്റു ശാസ്ത്രകേന്ദ്രങ്ങള്‍ തുടങ്ങുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
