മുഖ്യമന്ത്രിയായി അഭിനയിക്കുന്നത് എളുപ്പമാണ്, യഥാർത്ഥത്തിൽ മുഖ്യമന്ത്രിയായിരിക്കുക എളുപ്പമല്ല മമ്മൂട്ടി

Share our post

എറണാകുളം: മുഖ്യമന്ത്രി വി ഡി സതീശനെ അനുമോദിച്ച് നടൻ മമ്മൂട്ടി. സിനിമകളിൽ താൻ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ യഥാർത്ഥത്തിൽ മുഖ്യമന്ത്രിയായി ഇരിക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്നും മമ്മൂട്ടി പറഞ്ഞു.

എറണാകുളം ജില്ലയിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായ വി ഡി സതീശനും ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും എംഎൽഎമാർക്കും കൊച്ചി പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തില്‍ വെച്ചാണ് പരിപാടി നടന്നത്.

‘ഞാൻ ചില സിനിമകളിൽ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ആന്ധ്രാപ്രദേശിന്റെയും മുഖ്യമന്ത്രിയായി അഭിനയിച്ചു. അഭിനയം വളരെ കുറച്ച് കാലത്തേക്ക് മാത്രമുള്ളതാണ്. പരിചയം കൊണ്ട് കുറച്ച് എളുപ്പമാകുന്ന കാര്യവുമാണ്. എന്നാൽ യഥാർത്ഥത്തിൽ മുഖ്യമന്ത്രിയായിരിക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഒരുപാട് ബുദ്ധിമുട്ടിച്ച് പിടിച്ച ണിയാണ്.

 

വളരെ ഉത്തരവാദിത്തമുള്ള പണിയാണ് മുഖ്യമന്ത്രിയായ ശ്രീ സതീശൻ അവർകളുടെ ചുമലിൽ എത്തിയിട്ടുള്ളത്. ഏറെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട ജോലിയാണത്. എല്ലാ ജനങ്ങളെയും കേൾക്കുകയും അവരോട് സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തമാണ് അദ്ദേഹത്തിനുള്ളത്.

മന്ത്രിമാരെ നയിക്കുയും നിയന്ത്രിക്കുകയും ചെയ്യേണ്ട ചുമതലയാണ്. സംസ്ഥാനത്തിന്റെ എല്ലാ കാര്യത്തിന്റെയും ചുമതല മുഖ്യമന്ത്രിക്കാണ്. അദ്ദേഹത്തിന് വളരെ നീതിപൂർവ്വം അത് നിർവഹിക്കാനാകട്ടെ,’ വി ഡി സതീശനെ അനുമോദനം അറിയിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. വി ഡി സതീശനെ നടൻ പൊന്നാട അണിയിക്കുകയും ചെയ്തു.

 

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!