ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; പി.ബി നൂഹ് ടാക്സ് കമ്മീഷണര്‍
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കണ്ണൂർ കളക്ടർ ഉൾപ്പെടെ ആറ് കളക്ടർമാരെ മാറ്റി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചീഫ് ഇലക്ട്രൽ ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഇറങ്ങി. വളരെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയാണ് സ്ഥാനംമാറ്റിക്കൊണ്ടുള്ള ഉത്തരവുകൾ വന്നിരിക്കുന്നത്.
ജിഎസ്ടി കമ്മീഷണറായിരുന്ന പാട്ടീൽ അജിത് ഭഗവത് റാവുവിന് ധനവകുപ്പ് സെക്രട്ടറിയായാണ് മാറ്റം. പകരം പി.ബി. നൂഹ് ജിഎസ്ടി കമ്മീഷണറായി. ആലപ്പുഴ കളക്ടറായിരുന്ന കെ. ഇമ്പശേഖറിനെ വാട്ടർ അതോറിറ്റി എംഡിയായി നിയമിച്ചു.
കണ്ണൂർ കളക്ടറായ അരുൺ കെ. വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായും സ്നേഹിൽ കുമാർ സിംഗിനെ എൻട്രൻസ് കമ്മീഷണറായും നിയമിച്ചു.
പത്തനംതിട്ട കളക്ടറായ പ്രേം കൃഷ്ണനെ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. പാലക്കാട് കളക്ടറായിരുന്നു എം.എസ്. മാധവിക്കുട്ടിയെ കോഴിക്കോട് കളക്ടറായാണ് മാറ്റിയിരിക്കുന്നത്. എ. നിസാമുദ്ദീൻ പത്തനംതിട്ടയുടെ പുതിയ കളക്ടറാകും.
