പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ഗോ​വ​ണി​പ്പ​ടി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

Share our post

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ഗോ​വ​ണി​പ്പ​ടി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. താ​മ​ര​ശേ​രി സ്വ​ദേ​ശി മു​ര​ളീ​ധ​ര​ൻ (56) ആ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​ട്ടു​ണ്ട്. മു​ര​ളീ​ധ​ര​ന്‍റെ ഓ​ട്ടോ​യു​ടെ വാ​യ്പാ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ബ​ജാ​ജ് ഫൈ​നാ​ൻ​സി​ൽ നി​ന്നും ജീ​വ​ന​ക്കാ​ർ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യി​രു​ന്ന​താ​യി സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു. പ​ണം ഉ​ട​ൻ അ​ട​യ്ക്കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യാ​ണ് മ​ട​ങ്ങി​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് തൊ​ട്ടു​മു​ൻ​പി​ലാ​ണ് ഓ​ട്ടോ സ്റ്റാ​ൻ​ഡ്. ഭീ​ഷ​ണി​യി​ൽ മ​നം​നൊ​ന്താ​ണ് മ​ര​ണം എ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്ന​ത്. ആ​രോ​പ​ണം പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ ദി​ശ ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: Toll free helpline number: 1056, 0471-2552056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!