റോഡിൽ ചിതറിക്കിടക്കുന്ന നിലയിൽ 84,500 രൂപ, വാരിയെടുത്ത് പോലീസിനെ ഏൽപിച്ചു; പോലീസ് ഉടമയ്ക്ക് കെെമാറി
എടവണ്ണ (മലപ്പുറം): കളഞ്ഞുകിട്ടിയ 84,500 രൂപ ഉടമയ്ക്ക് തിരിച്ചുനൽകി. എടവണ്ണ പള്ളിപ്പടിയിൽനിന്നാണ് റോഡിൽ ചിതറിക്കിടക്കുകയായിരുന്ന പണം ലഭിച്ചത്. പള്ളിപ്പടി സ്വദേശി ആലങ്ങാടൻ മുബഷിറിന്റെ പണമായിരുന്നു നഷ്ടമായത്. എടവണ്ണ പഞ്ചായത്ത് ഓഫീസിലെ താത്‌കാലിക ജീവനക്കാരൻ സൈഫുദ്ദീൻ ഐക്കാടനാണ് റോഡിൽ ചിതറിയനിലയിൽ പണം കണ്ടത്.
പാലപ്പറ്റ മൂലങ്ങോട് പള്ളി പരിസരത്ത് റോഡിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ഇത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ശേഖരിച്ച് എടവണ്ണ പോലീസിൽ ഏൽപ്പിച്ചു. എടവണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. പ്രൈജു തുക ഉടമയ്ക്ക് കൈമാറി.
