കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കങ്ങളിൽ ഇടപെടാനില്ലെന്ന് ലീഗ്
കോഴിക്കോട്: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കങ്ങളിൽ ഇടപെടാനില്ലെന്ന് മുസ്‍ലിം ലീഗ്. മുഖ്യമന്ത്രി ആരെന്നത് കോൺഗ്രസ് തീരുമാനിക്കട്ടെ. ഹൈക്കമാൻഡ് നേതാക്കളുടെ കൂടിക്കാഴ്ചയിൽ അഭിപ്രായം പറയുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.
മുഖ്യമന്ത്രി ചര്‍ച്ചയിൽ മുസ്‍ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ രംഗത്തെത്തിയിരുന്നു. ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. അങ്ങനെയാകണം തിരിച്ചും. പരസ്പര ധാരണയോടുകൂടി വേണം മുന്നോട്ട് പോകാനെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി ഹൈക്കമാൻഡ് നിരീക്ഷകർ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തുകയാണ്. കെപിസിസി ആസ്ഥാനത്താണ് കൂടിക്കാഴ്ച.. മുഖ്യമന്ത്രി പദം ഇല്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന കടുത്ത നിലപാടിലാണ് വി.ഡി സതീശൻ.
കെ.സിക്കുവേണ്ടി കെ.സുധാകരൻ നിരീക്ഷകർക്ക് കത്ത് നൽകി. ഒരുപാട് സതീശൻമാർ പാർട്ടിയിലുണ്ടെന്ന് സുധാകരൻ പ്രതികരിച്ചു. വി.ഡി യുടെ ആവശ്യം തള്ളി ദീപദാസ് മുൻഷി നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയെ ഹൈക്കാൻഡിന് തീരുമാനിക്കാമെന്ന പ്രമേയം പാർലമെന്‍ററി പാർട്ടി പാസാക്കി.
