അഡ്വക്കറ്റ് ജനറൽ ഉൾപ്പെടെ പിണറായി വിജയൻ സർക്കാരിന്റെ പ്രധാന അഭിഭാഷകർ രാജിക്കത്ത് കൈമാറി

Share our post

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയൻ സർക്കാരിന്റെ പ്രധാന സർക്കാർ അഭിഭാഷകർ രാജിവെച്ചു. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകരാണ് രാജിക്കത്ത് സർക്കാരിന് കൈമാറിയത്. ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലകിനാണ് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് കൈമാറിയത്.

അഡ്വക്കറ്റ് ജനറലിന് പുറമെ അഡീഷണൽ അഡ്വക്കറ്റ് ജനറൽമാരായ അശോക് എം. ചെറിയാൻ, കെ. പി. ജയചന്ദ്രൻ എന്നിവരും രാജിക്കത്ത് കൈമാറി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, രാജിക്കത്ത് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് ആണ് കൈമാറിയത്. സ്റ്റേറ്റ് അറ്റോണി എൻ. മനോജ് കുമാർ സംസ്ഥാന നിയമ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. ഇതിന് പുറമെ സംസ്ഥാന സർക്കാരിന്റെ സീനിയർ ഗവൺമെന്റ് പ്ലീഡർമാരിൽ ചിലരും സർക്കാരിന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!