കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു

Share our post

കോഴിക്കോട്: കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. ഒളവണ്ണ സ്വദേശി ഷബീൽ ആണ് മരിച്ചത്. കോടഞ്ചേരിക്കടുത്തുള്ള പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

ഷബീൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയത്. വെള്ളത്തിലിറങ്ങി സുഹൃത്തുക്കൾ കരയിലേക്കെത്തിയെങ്കിലും ഷബീൽ മടങ്ങിയെത്തിയിരുന്നില്ല. ഷബീറിന്റെ സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഷബീൽ ഫറൂക്ക് ഹയർ സെക്കൻഡറി സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിയാണ് ഷബീൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!