കോ​ഴി​ക്കോ​ട് – ദോ​ഹ വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്

Share our post

ദോ​ഹ: കോ​ഴി​ക്കോ​ട് – ദോ​ഹ വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം മൂ​ലം താ​ൽ​ക്കാ​ലി​ക​മാ​യി സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന്‍റെ വി​മാ​നം പു​ല​ർ​ച്ചെ 2.35ന് ​കോ​ഴി​ക്കോ​ട് എ​ത്തി, തു​ട​ർ​ന്ന് 3.35ന് ​ദോ​ഹ​യി​ലേ​ക്കു മ​ട​ങ്ങു​ന്ന രീ​തി​യി​ലാ​ണു ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കും.

ദോ​ഹ​യി​ൽ​നി​ന്നു മ​റ്റു വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു ക​ണ​ക്ഷ​ൻ വി​മാ​ന സ​ർ​വീ​സു​ക​ളും ഉ​ണ്ടാ​കും. എ​യ​ർ ഇ​ന്ത്യ എ​ക്സ്‍​പ്ര​സി​ന്‍റെ കോ​ഴി​ക്കോ​ട് – മ​സ്ക​റ്റ് വി​മാ​ന സ​ർ​വീ​സ് ഈ ​മാ​സം ആ​റി​ന് പു​ന​രാ​രം​ഭി​ക്കും. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ കോ​ഴി​ക്കോ​ട് – മ​സ്ക​റ്റ് വി​മാ​ന സ​ർ​വീ​സ് ആ​ഴ്ച​യി​ൽ മൂ​ന്നു വീ​തം ഈ ​മാ​സം 31 വ​രെ​യാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ള്ള​ത്. ബു​ധ​ൻ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കു​ക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!