കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ പ്ര​സി​ന് തീ​പി​ടി​ച്ച് വ​ൻ നാ​ശ​ന​ഷ്ടം

Share our post

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ പ്ര​സി​ന് തീ​പി​ടി​ച്ച് വ​ൻ നാ​ശ​ന​ഷ്ടം. കോ​ഴി​ക്കോ​ട് വെ​ള്ള​യി​ൽ ജോ​സ​ഫ് റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന ‘റെ​ഡ് സ്റ്റാ​ർ’ പ്ര​സി​നാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ തീ​പി​ടി​ച്ച​ത്. നാ​ലു​നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ൽ താ​ഴ​ത്തെ നി​ല​യു​ടെ പി​ന്നി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ്രി​ന്‍റിം​ഗ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​തും പേ​പ്പ​റു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​തും ഇ​വി​ടെ​യാ​യി​രു​ന്നു.

മെ​ഷീ​നു​ക​ളും പ്രി​ന്‍റ് ചെ​യ്യാ​നാ​യി എ​ത്തി​ച്ച വ​ലി​യ അ​ള​വി​ലു​ള്ള ക​ട​ലാ​സ് റീ​ലു​ക​ളും ബ​ണ്ടി​ലു​ക​ളും ക​ത്തി​ന​ശി​ച്ചു. ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് പു​റ​മേ നി​ര​വ​ധി ബാ​റ്റ​റി​ക​ളും എ​ട്ടോ​ളം എ​സി ഔ​ട്ട് ഡോ​ർ യൂ​ണി​റ്റു​ക​ളും ഉ​രു​കി​ന​ശി​ച്ചു. ഒ​രു കോ​ടി​യു​ടെ പേ​പ്പ​ർ റീ​ലു​ക​ൾ മാ​ത്രം ന​ശി​ച്ചി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!