ഒമ്പത് മാസം ഗർഭിണിയായ സ്ത്രീയ്ക്ക് മർദനം; മൂന്ന് പേർ പിടിയിൽ
കൊച്ചി: ഒമ്പത് മാസം ഗർഭിണിയായ സ്ത്രീയ്ക്ക് മർദനമേറ്റ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആരക്കുഴ മീങ്കുന്നം പരുന്തുംമാക്കിൽ വീട്ടിൽ കെൻസ് ജേക്കബ് (24), ആരക്കുഴ വില്ലേജ് മീങ്കുന്നം പത്രയിൽ വീട്ടിൽ അരുൺ മണി (24), ആരക്കുഴ വില്ലേജ് മീങ്കുന്നം കരയിൽ ചിരവത്തടത്തിൽ വീട്ടിൽ സോബിൻ (22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് മൂവാറ്റുപുഴ മീങ്കുന്നം ഭാഗത്തുള്ള വീടിന് സമീപം വച്ച് പ്രതികൾ ഗർഭിണിയായ യുവതിയുടെ ഭർത്താവിനെ ഉപദ്രവിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് യുവതിയെ പ്രതികൾ ആക്രമിച്ചത്. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
