മാറുന്ന കാലത്ത് കണ്ണൂർ സർവകലാശാലയുടെ പുതുചുവടുവയ്‌പ്; ബിരുദമല്ല, ലക്ഷ്യം തൊഴിൽ സാഹചര്യം സൃഷ്ടിക്കൽ

Share our post

കണ്ണൂർ: പുതിയ ആശയങ്ങളും, അക്കാഡമിക പുരോഗതിയും ലക്ഷ്യം വെച്ച് കണ്ണൂർ സർവകാലാശാലയുടെ പുതിയ ചുവടുവെപ്പ്. അക്കാഡമിക മികവിനൊപ്പം തൊഴിൽ നേട്ടവും ലക്ഷ്യം വെച്ചാണ് 2026-27 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനം. പഠനം ബിരുദ സമ്പാദനത്തിനു പുറമെ തുടർ പഠനത്തിനും തൊഴിൽ സമ്പാദനത്തിനും ഉതകുന്ന തരത്തിലാവണം എന്ന അടിസ്ഥാന ലക്ഷ്യത്തിലൂന്നിയാണ് കോഴ്സുകൾ. വിദ്യാർത്ഥികൾക്ക് ഗവേഷണ സാദ്ധ്യതകളും പുതുലോകത്തിലെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കുകയുമാണ് പ്രധാന ലക്ഷ്യം.

ഇതിനായി സർവകലാശാലയിൽ ആധുനിക ഇൻസ്ട്രുമെന്റേഷൻ സെന്റർ, ഹൈ പെർഫോർമൻസ് കംപ്യൂട്ടിംഗ് സെന്റർ, ബിസിനസ് ഇൻക്യൂബേഷൻ സെന്റർ, മോഡൽ കരിയർ സെന്റർ തുടങ്ങി ഉയർന്ന നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തൊഴിൽമുഖമായ പഠനം, ഗവേഷണാധിഷ്ഠിത സമീപനം, ഇന്റർ ഡിസിപ്ലിനറി പഠനം എന്നിവ മുൻനിർത്തിയാണ് ഒരോ കോഴ്സിന്റെയും രൂപകൽപ്പന.

എല്ലാ കോഴ്സുകൾക്കും തുല്യ പ്രാധാന്യം നൽകി, സമഗ്രമായ പഠന സമ്പ്രദായമാണ് സർവകലാശാല ഉറപ്പാക്കുന്നത്. നവോത്ഥാനവും തൊഴിൽ സാദ്ധ്യതകളും മുൻനിർത്തിയുള്ള പഠനപരിപാടികൾ വിദ്യാർത്ഥികൾക്ക് മികച്ച ഭാവി ഉറപ്പാക്കും. മാറിയ കാലത്തിനനുസൃതമായി പരിഷ്‌കരിച്ച വിദ്യാഭ്യാസ പരിപാടികളിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നും വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള പദ്ധതികൾക്ക് രൂപം കൊടുക്കുകയാണ് സർവകലാശാല.

ശാസ്ത്രസങ്കേതിക കോഴ്സുകൾ

എം.എസ്‌സി കംപ്യൂട്ടർ സയൻസ്, എം.എസ്‌സി മാത്തമാറ്റിക്സ്, എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്‌സി എൻവയൺമെന്റൽ സയൻസ്, എം.എസ്‌സി മൈക്രോ ബയോളജി, എം.എസ്‌സി ബയോടെക്‌നോളജി, എം.എസ്‌സി കംപ്യൂട്ടേഷണൽ ബയോളജി, എം.എസ്‌സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്‌നോളജി ജോയിന്റ് പ്രോഗ്രാം), എം.എസ്‌സി മോളിക്യൂലാർ ബയോളജി, എം.എസ്‌സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്), എം.എസ്‌സി കെമിസ്ട്രി, എം.എസ്‌സി കെമിസ്ട്രി (നനോ സയൻസ് & നനോ ടെക്‌നോളജി ജോയിന്റ് പ്രോഗ്രാം), എം.എസ്‌സി ജ്യോഗ്രഫി, എം.എസ്‌സി അപ്ലൈഡ് സുവോളജി, എം.എസ്‌സി പ്ലാന്റ് സയൻസ് (എത്‌നോ ബോട്ടണി), എം.എസ്‌സി വുഡ് സയൻസ് ആൻഡ് ടെക്‌നോളജി, എം.എസ്‌സി കംപ്യൂട്ടർ സയൻസ്. എം.സി.എ, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്സ് എന്നീ പ്രഫഷണൽ കോഴ്സുകളുമുണ്ട്.

എം.എ എക്കണോമിക്സ്, എം.എ ഇംഗ്ലീഷ്, എം.എ ആന്ത്രേപ്പോളജി, എം.എ ഹിസ്റ്ററി, എം.എ മ്യുസിക്, എം.എ മലയാളം, എം.എ ഹിന്ദി, എം.എ റൂറൽ ആൻഡ് ട്രൈബൽ സ്റ്റഡീസ്, എം.എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ. തൊഴിലധിഷ്ഠിത കോഴ്സുകളായി എം.ബി.എ, എം.എഡ്, എൽ.എൽ.എം , എംഎസ്‌സി ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജി എന്നിവയും ഉണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!