കൂ​ത്തു​പ​റ​മ്പ് സ്‌​ട്രോം​ഗ് റൂ​മി​ലെ സി​സി​ടി​വി ഹാ​ര്‍​ഡ് ഡി​സ്‌​ക് മാ​റ്റി​യ​തി​ല്‍ ദു​രൂ​ഹ​ത; പ​രാ​തി​യു​മാ​യി ജ​യ​ന്തി രാ​ജ​ൻ

Share our post

ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​മ്പ് സ്‌​ട്രോം​ഗ് റൂ​മി​ലെ സി​സി​ടി​വി ഹാ​ര്‍​ഡ് ഡി​സ്‌​ക് മാ​റ്റി​യ​തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജ​യ​ന്തി രാ​ജ​ന്‍. സ്ഥാ​നാ​ർ​ഥി​യു​ടെ ഏ​ജ​ന്‍റ് എ​ത്തും മു​മ്പെ ഹാ​ർ​ഡ് ഡി​സ്ക് മാ​റ്റി​യെ​ന്നും, ഹാ​ർ​ഡ് ഡി​സ്ക് മാ​റ്റി​യ സ​മ​യ​ത്തെ വി​ഷ്വ​ൽ ക​ട്ടാ​ണ് എ​ന്നും ജ​യ​ന്തി രാ​ജ​ൻ പ​റ​ഞ്ഞു.

എ​ന്തു​കൊ​ണ്ട് കൂ​ത്തു​പ​റ​മ്പി​ലും ത​ല​ശേ​രി​യി​ലും മാ​ത്രം ഹാ​ർ​ഡ് ഡി​സ്ക്ക് മാ​റ്റേ​ണ്ടി വ​രു​ന്നു എ​ന്ന​ത് സം​ശ​യം ഉ​ണ്ടാ​ക്കു​ന്നെ​ന്നും ജ​യ​ന്തി രാ​ജ​ൻ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ ചീ​ഫ് ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ, ജി​ല്ലാ ക​ള​ക്ട​ർ, റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജ​യ​ന്തി അ​റി​യി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!