മ​ഴയി​ല്ലെ​ങ്കി​ൽ കു​ടി​വെ​ള്ളം മു​ട്ടും

Share our post

ഇ​രി​ട്ടി: വേ​ന​ൽ​മ​ഴ ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ ഇ​ത്ത​വ​ണ പ​ഴ​ശ്ശി റി​സ​ർ​വോ​യ​റി​ൽ നി​ന്നു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം ആ​ശ​ങ്ക​യി​ൽ. ഓ​രോ ദി​വ​സ​വും നാ​ലു സെ​ന്‍റി മീ​റ്റ​ർ എ​ന്ന ക​ണ​ക്കി​ലാ​ണ് വെ​ള്ളം കു​റ​യു​ന്ന​ത്. ഒ​രാ​ഴ്ച​യ്ക്കി​ടെ മാ​ത്രം സം​ഭ​ര​ണി​യി​ൽ നി​ന്ന് അ​ര​മീ​റ്റ​റി​ൽ അ​ധി​കം വെ​ള്ള​മാ​ണ് കു​റ​ഞ്ഞ​ത്. ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി കു​റ​യു​ന്ന​ത് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ​യും ബാ​ധി​ക്കും.

ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ പ​ഴശ്ശിയു​ടെ പൂ​ർ​ണ സം​ഭ​ര​ണ​ശേ​ഷി​യി​ൽ (എ​ഫ്ആ​ർ​എ​ൽ) 26.52 മീ​റ്റ​ർ വെ​ള്ളം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ണ​ക്കു​പ്ര​കാ​രം പ​ഴ​ശി​യി​ൽ ഇ​പ്പോ​ൾ 22. 45 മീ​റ്റ​ർ വെ​ള്ള​മാ​ണു​ള്ള​ത്. ഒ​ന്ന​ര മാ​സ​ത്തി​നി​ടെ നാ​ലു മീ​റ്റ​റി​ൽ അ​ധി​കം വെ​ള്ള​മാ​ണ് കു​റ​ഞ്ഞ​ത്. വേ​ന​ൽ മ​ഴ പ്ര​തീ​ക്ഷി​ച്ച​പോ​ലെ ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ നീ​രൊ​ഴു​ക്കി​ൽ വ​ൻ കു​റ​വാ​ണു​ണ്ടാ​യ​ത്.

ഒ​രാ​ഴ്ച​ത്തെ ക​ണ​ക്ക് പ​രി​ശോ​ധി​ച്ചാ​ൽ 22.92 മീ​റ്റ​ർ ഉ​ണ്ടാ​യി​രു​ന്ന വെ​ള്ളം കഴിഞ്ഞദിവസം 22.45 ലേ​ക്ക് താ​ഴ്ന്നു. സം​ഭ​ര​ണ​ശേ​ഷി മൂ​ന്ന് മീ​റ്റ​റും കൂ​ടി താ​ഴ്ന്നാ​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ​യും ബാ​ധി​ക്കും. സം​ഭ​ര​ണി​യി​ൽ 18.50 മീ​റ്റ​ർ വെ​ള്ള​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു​ള്ള പ​മ്പിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​മി​ല്ലാ​തെ ന​ട​ക്കു​ക​യു​ള്ളൂ.

പ​ദ്ധ​തി​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ വേ​ന​ൽ​മ​ഴ ല​ഭി​ക്കു​ന്ന​ത് വ​ള​രെ കു​റ​ച്ചു മാ​ത്ര​മാ​ണ്. കൂ​ടാ​തെ, കു​ട​ക് ജി​ല്ല​യി​ൽ മ​ഴ​കു​റ​ഞ്ഞ​തും തി​രി​ച്ച​ടി​യാ​യി. ബ്ര​ഹ്‌​മ​ഗി​രി വ​ന്യ​ജീ​വി സ​ങ്കേ​ത്ത​തി​നു​ള്ളി​ലെ പ​ല നീ​രു​റ​വ​ക​ളും വ​റ്റി​യ​തോ​ടെ ബാ​രാ​പോ​ൾ പു​ഴ​യി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യി. ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​രു​ന്ന ബാ​വ​ലി പു​ഴ​യി​ലും നീ​രൊ​ഴു​ക്കി​ൽ വ​ലി​യ കു​റ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വ​ന​ത്തി​ൽ​നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്ന ക​ക്കു​വ, ചീ​ങ്ക​ണ്ണി​പ്പു​ഴ​ക​ളി​ൽ ഒ​ഴു​ക്ക് പൂ​ർ​ണ​മാ​യും നി​ല​ച്ചു. മ​ല​യോ​ര മേ​ഖ​ല​യി​ൽ​നി​ന്ന് ബാ​വ​ലി, ബാ​രാ​പോ​ൾ പു​ഴ​ക​ളി​ലേ​ക്ക് എ​ത്തു​ന്ന ചെ​റി​യ പു​ഴ​ക​ളും തോ​ടു​ക​ളും വ​റ്റി വ​ര​ണ്ടു.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മൂ​ന്നി​ൽ ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ളം എ​ത്തു​ന്ന​ത് പ​ഴ​ശ്ശി ​ പ​ദ്ധ​തി​യി​ൽ നി​ന്നാ​ണ്. ഇ​പ്പോ​ൾ കു​ടി​വെ​ള്ള​ത്തി​നു​ള്ള പ​മ്പിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ വെ​ള്ളം ഉ​ണ്ടെ​ങ്കി​ലും ഏ​പ്രി​ൽ ആ​വ​സാ​നം വ​രെ ഇ​തേ ചൂ​ടും വ​ര​ൾ​ച്ച​യും തു​ട​ർ​ന്നാ​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ​യും ബാ​ധി​ക്കും. 250 ദ​ശ​ല​ക്ഷം ലി​റ്റ​റി​ല​ധി​കം വെ​ള്ള​മാ​ണ് പ​ഴ​ശി പ​ദ്ധ​തി​യി​ൽ നി​ന്ന് ദി​നം​പ്ര​തി കു​ടി​വെ​ള്ള​ത്തി​നാ​യി പ​മ്പ് ചെ​യ്യു​ന്ന​ത്.

ഒ​രു കോ​ർ​പ​റേ​ഷ​ൻ, ഏ​ഴ് ന​ഗ​ര​സ​ഭ, 36 പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വേ​ന​ലെ​ന്നോ മ​ഴ​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​ത് പ​ഴശ്ശി പ​ദ്ധ​തി​യി​ൽ നി​ന്നാ​ണ്. ഇ​തി​നാ​യി ആ​റ് വ​ലി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൂ​ടാ​തെ, മ​റ്റ് അ​ഞ്ച് ചെ​റു​കി​ട പ​ദ്ധ​തി​ക​ളു​മു​ണ്ട്. പ​മ്പ് ചെ​യ്യു​ന്ന വെ​ള്ള​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്ന് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ​ദ്ധ​തി​യി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!