പേരാവൂരിൽ ഇമ്മാനുവൽ ഐ കെയർ പ്രവർത്തനം തുടങ്ങി
പേരാവൂർ: ടൗൺ ജങ്ങ്ഷനിൽ ബറക്ക ഡേറ്റ്സ് ആൻഡ് നട്ട്സിന് സമീപംഇമ്മാനുവൽ ഐ കെയർ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷാബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ പി.സി.തങ്കച്ചനിൽ നിന്ന് പി.സി.വർഗീസ് ആദ്യ വില്പന ഏറ്റുവാങ്ങി.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ നൂറുദ്ദീൻമുള്ളേരിക്കൽ, പഞ്ചായത്തംഗം കെ.പി.അബ്ദുൽ റഷീദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സി.സനിൽകുമാർ, അഡ്വ.ഷഫീർ ചെക്യാട്ട്, പ്രജിത്ത് ചാലാറത്ത്, വ്യാപാരി വ്യവസായി സംഘടന നേതാക്കളായ എം.എസ്.തങ്കച്ചൻ, കൊച്ചിൻ രാജൻ, ഷബി നന്ത്യത്ത്, കെ.എം. ബഷീർ, അഷറഫ് ചെവിടിക്കുന്ന്, ജേക്കബ് ചോലമറ്റം, വി.കെ. രാധാകൃഷ്ണൻ സ്ഥാപന ഉടമ അഭി തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
