വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയാ കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

Share our post

പേരാവൂർ: യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ചാർജീടാക്കി വ്യാപാരികളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും സർക്കാർ ഉത്തരവ് കത്തിക്കുകയും ചെയ്തു. എസ്.ബി.ഐ ബാങ്കിന് മുന്നിൽ നടന്ന ധർണ്ണ ജില്ലാ എക്‌സിക്യൂട്ടീവംഗം ഒ.വിജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന് അധ്യക്ഷനായി. ഏരിയ സെക്രട്ടറി അനിൽ കുമാർ, യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത്, സെക്രട്ടറി രാജു കുര്യാക്കോസ്, ബിന്ദു രാജൻ, റീജ പ്രദീപൻ, പി.വി.ദിനേശ് ബാബു, സഹദേവൻ,പ്രകാശൻ വാച്ചാലി, പി.കെ.ശശി, ബാലകൃഷ്ണൻ കോലത്താടൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!