പാ​ൽ​ചു​രം യാത്ര ജീ​വ​ൻ പ​ണ​യം വ​ച്ച്

Share our post

കേ​ള​കം: അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യും ക​ണ്ണൂ​രി​നെ വ​യ​നാ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​ക​ളി​ൽ ഒ​ന്നു​മാ​യ പാ​ൽ​ചു​രം റൂ​ട്ടി​ലെ അ​പ​ക​ടാ​വ​സ്ഥ യാ​ത്ര​ക്കാ​രെ ഭീ​തി​യി​ലാ​ക്കു​ന്നു. മ​ഴ​ക്കാ​ല​ത്ത് മ​ണ്ണി​ടി​ച്ചി​ലി​നൊ​പ്പം കൂ​റ്റ​ന് പാ​റ​ക​ളും താ​ഴേ​ക്ക് പ​തി​ക്കു​ന്ന​ത് കാ​ര​ണം ഏ​തു സ​മ​യ​വും അ​പ​ക​ട​ത്തി​ൽ പെ​ട്ടേ​ക്കാ​മെ​ന്ന ഭീ​തി​യി​ലാ​ണ് ഇ​തി​ലൂ​ട യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യ മ​ഴ​യി​ൽ ബോ​യ്സ് ടൗ​ൺ റോ​ഡി​ലെ നി​ര​വ​ധി ഇ​ട​ങ്ങ​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ രീ​തി​യി​ൽ മ​ണ്ണും ക​ല്ലും റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ഴു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ വ​ൻ മ​ണ്ണി​ടി​ച്ചി​ലി​ൽ വ​ലി​യൊ​രു ദു​ര​ന്തം ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഒ​ഴി​വാ​യ​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ഒ​ലി​ച്ചെ​ത്തി​യ ക​ല്ലും മ​ണ്ണും ക​ണ്ട് ഡ്രൈ​വ​ർ​മാ​ർ കൃ​ത്യ​സ​മ​യ​ത്ത് വാ​ഹ​നം വെ​ട്ടി​ച്ചു മാ​റ്റി​യ​തു​കൊ​ണ്ടാ​ണ് യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ മ​ണ്ണി​ടി​ഞ്ഞ ഇ​തേ ഭാ​ഗ​ത്തു​ത​ന്നെ ഇ​നി​യും വ​ലി​യ രീ​തി​യി​ൽ ഇ​ടി​യാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ങ്ങ​ളി​ലും അ​പ​ക​ട​ക​ര​മാ​യ വ​ള​വു​ക​ളി​ലും നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ പാ​റ​ക്കൂ​ട്ട​ങ്ങ​ളാ​ണ് ചു​രം പാ​ത​യി​ൽ നി​ല​വി​ലെ പ്ര​ധാ​ന ഭീ​ഷ​ണി. വ​ലി​യ പാ​റ​ക​ൾ ഏ​തു​നി​മി​ഷ​വും റോ​ഡി​ലേ​ക്ക് പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​നു​പു​റ​മേ ഉ​ച്ച​സ​മ​യ​ത്തും പോ​ലും ചു​ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ന​ത്ത കോ​ട​മ​ഞ്ഞ് ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച പൂ​ർ​ണ​മാ​യും മ​റ​യ്ക്കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത ഇ​ര​ട്ടി​യാ​ക്കു​ന്നു. എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​വ​സാ​ന നി​മി​ഷം മാ​ത്രം ക​ണ്ണി​ൽ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം പ​ല​പ്പോ​ഴും വ​ലി​യ കൂ​ട്ടി​യി​ടി​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. നി​ര​വ​ധി കെ​എ​സ്ആ​ർ​ടി​സി. ബ​സു​ക​ളും ഭാ​ര​മേ​റി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ദി​നം​പ്ര​തി ക​ട​ന്നു പോ​കു​ന്ന പാ​ത​യാ​ണി​ത്.

വി​ള്ള​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ബ​ല​മു​ള്ള സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ കെ​ട്ടി റോ​ഡ് സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ഏ​റെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല. വേ​ഗ​ത നി​യ​ന്ത്രി​ക്കാ​നു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും കോ​ട​മ​ഞ്ഞി​നെ പ്ര​തി​രോ​ധി​ക്കു​ന്ന ലൈ​റ്റു​ക​ളും സ്ഥാ​പി​ച്ച് അ​പ​ക​ട​ഭീ​ഷ​ണി പ​രി​ഹ​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ആ​വ​ശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!