ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്ക്ക്

Share our post

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​റി​ക്ഷ​യ്ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി ടി.​വി. അ​നു​പ​മ​യ്ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ര​ണ്ട് ദി​വ​സ​ത്തി​ന​കം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

മ​ല​പ്പു​റം കി​ഴി​ശ്ശേ​രി മു​ണ്ടം​പ​റ​മ്പ് സ്വ​ദേ​ശി ഷൗ​ക്ക​ത്താ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഓ​ട്ടോ​യ്ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​പ്പ് പോ​സ്റ്റ് ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു ഷൗ​ക്ക​ത്ത് ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ മ​ന്ത്രി സി.​പി.ജോ​ൺ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി​യെ നി​യോ​ഗി​ച്ച​ത്. അ​തേ​സ​മ​യം ഷൗ​ക്ക​ത്തി​ന്‍റെ വാ​ഹ​നം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ര​ണ്ട് ദി​വ​സം മു​മ്പ് ഷൗ​ക്ക​ത്ത് ത​ന്നെ​യാ​ണ് ഈ ​വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!