മ​ന്ത്രി അ​ല്ലാ​ത്ത ഒ​രാ​ൾ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​ക​ണം; നി​ല​പാ​ട് അ​റി​യി​ച്ച് സ​ണ്ണി ജോ​സ​ഫ്

Share our post

ന്യൂ​ഡ​ൽ​ഹി: മ​ന്ത്രി അ​ല്ലാ​ത്ത ഒ​രാ​ൾ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ അ​ഭ്രി​പ്രാ​യ​മെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ അ​റി​യി​ച്ച് മ​ന്ത്രി​യും നി​ല​വി​ലെ കെ​പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ സ​ണ്ണി ജോ​സ​ഫ്. കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി ഒ​ഴി​യാ​ൻ സ​ണ്ണി ജോ​സ​ഫ് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു.

കെ​പി​സി​സി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി​യി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടാ​വു​ക സ്വാ​ഭാ​വി​കം. നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കൂ​ടി​ക്കാ​ഴ്ച​ക​ളി​ൽ ഈ ​വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​കും. എം​എ​ൽ​എ ആ​യ താ​ൻ കെ​സി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്ന ചു​മ​ത​ല ന​ല്ല രീ​തി​യി​ൽ നി​ർ​വ​ഹി​ച്ചു എ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം കെ​പി​സി​സി അ​ധ്യ​ക്ഷ​നെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ കോ​ൺ​ഗ്ര​സി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഡ​ൽ​ഹി​യി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യി
മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഷാ​ഫി പ​റ​മ്പി​ൽ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ പേ​രു​ക​ൾ സ​ജീ​വ​മാ​യി ച​ർ​ച്ച​ക​ളി​ലേ​ക്ക് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഡ​ൽ​ഹി​യി​ലെ​ത്തി വേ​ണു​ഗോ​പാ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ വ​സ​തി​യി​ൽ എ​ത്തി​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ചാ​ണ് പി​രി​ഞ്ഞ​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് താ​ല്പ​ര്യം വീ​ണ്ടും അ​റി​യി​ച്ചു എ​ന്നാ​ണ് സൂ​ച​ന.

കെ.​സി. പ​ക്ഷ​ത്ത് നി​ന്ന് പ​ക്ഷ​ത്ത് നി​ന്ന് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന പ്ര​ധാ​ന നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ. ഷാ​ഫി പ​റ​മ്പി​ൽ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ബെ​ന്നി ബ​ഹ​നാ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ അ​ട​ക്ക​മു​ള്ള പേ​രു​ക​ളും സ​ജീ​വ​മാ​യി
ച​ർ​ച്ച​ക​ളി​ലു​ണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!