ബംഗളൂരു ബസ് അപകടം; കർശന നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ
ബംഗളൂരു: ബംഗളൂരു ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിക്ക് കർശന നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ. സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.
ജീവനക്കാർക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് കെഎസ്ആർടിസി ഉറപ്പാക്കണം. പരിചയവും ആവശ്യമായ യോഗ്യതയും ഇല്ലാത്ത ജീവനക്കാരെ ദീർഘദൂര സർവീസുകൾക്ക് നിയോഗിക്കരുതെന്നും ജോലി, വിശ്രമ സമയം സംബന്ധിച്ച നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു. ബംഗളൂരു ബസ് അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്.
