അജയ് ആയങ്കിയും അറസ്റ്റിൽ

Share our post

കോഴിക്കോട് ∙ അർജുൻ ആയങ്കി ഒളിവിലായിരിക്കെ സഹായം നൽകിയതിനു സഹോദരൻ കണ്ണൂർ അഴീക്കൽ കൊവ്വലടി ആയങ്കി ഹൗസിൽ അജയ് ആയങ്കി (24) കോഴിക്കോട്ട് അറസ്റ്റിൽ. അർജുൻ ആയങ്കിക്കായി സമൂഹമാധ്യമങ്ങൾ വഴി അർജുന്റെ അക്കൗണ്ടിലേക്ക് ക്രൗഡ് ഫണ്ടിങ് നടത്തിയതിനാണ് സഹോദരൻ അജയിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അർജുനു വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിനായി സമൂഹമാധ്യമത്തിൽ നൽകിയ ക്യുആർ കോഡ് തയാറാക്കി നൽകിയത് സഹോദരൻ അജയ് ആയങ്കി ആണെന്നാണ് വിവരം.

ഞായറാഴ്ച പുലർച്ചെ 12.30ന് ഈസ്റ്റ് നടക്കാവിലെ ഒരു ഓൺലൈൻ ഡെലിവറി സ്ഥാപനത്തിനു മുന്നിൽ നിന്നാണ് അജയ് ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊലീസ് സംവിധാനത്തെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതിന് സഹായിച്ചതിനാണ് മുൻകരുതലായി അജയിന്റെ അറസ്റ്റ് നടക്കാവ് എസ്ഐ എം.പി. വിഷ്ണുരാജും സംഘവും രേഖപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!