വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയാ സമ്മേളനം നാളെ

Share our post

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയാ സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും ഞായറാഴ്ച പേരാവൂർ രാജധാനി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് സംസ്ഥാന ഖജാഞ്ചി വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി പേരാവൂരിൽ വിളംബര ജാഥ നടത്തി. കെ.വി.വി.എസ് ഭാരവാഹികളായ ഷബി നന്ത്യത്ത്, പി.വി.ദിനേശ്ബാബു, രാജു കാവനമാലിൽ, അഷറഫ് ചെവിടിക്കുന്ന്, എം.കെ.അനിൽ കുമാർ, എം.ബിന്ദു എന്നിവർ നേതൃത്വം നല്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!