സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിൽ എസ്.ഡി.പി. ഐ പ്രവര്‍ത്തകര്‍ക്ക് 18 വര്‍ഷം തടവ്
തളിപ്പറമ്പ്: പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട് സിപിഎം ബ്രാഞ്ച് സെക്രട്ടിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ എസ്.ഡി പി.ഐ പ്രവര്‍ത്തകരായ പ്രതികള്‍ക്ക് 18 വര്‍ഷം തടവും 9 ലക്ഷം പിഴയും ശിക്ഷ. രാമന്തളി വടക്കുമ്പാട്ടെ തളിക്കാരന്‍ ഹൗസില്‍ ഹനാന്‍, അറുമാടിയില്‍ ഹൗസില്‍ മുഹമ്മദ് അബ്ദുള്ള, എം.പി ഫൈസല്‍ എന്നിവരെയാണ് തളിപ്പറമ്പ് അ ഡീഷണല്‍ ജില്ലാ ജഡ്ജ് കെ.എന്‍ പ്രശാന്ത് ശിക്ഷിച്ചത്.
17 വര്‍ഷം കഠിന തടവും 1 വര്‍ഷം വെറും തടവുമാണ് വിധിച്ചത്. പിഴ അടക്കുന്ന തുക പരാതിക്കാരന് നല്‍കണം. 2015 സപ്തംബര്‍ 17നു വൈകുന്നേരം ആറരമണിക്കാണ് സി.പി.എം പ്രവര്‍ത്തകനും രാമന്തളി സഹകരണ ബേങ്ക് ജീവനക്കാരനുമായ കെ. വിജയനെ രാമന്തളി വടക്കുമ്പാടുള്ള യാഷിക ലൈറ്റ് ആന്റ് സൗണ്ട് എന്ന സ്ഥാപനത്തിനു മുന്നില്‍ വെച്ച് സംസാരിച്ചു നില്‍ക്കെ പ്രതികള്‍ അക്രമിച്ചുവെന്നാണ് കേസ്.
