ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത പ്ര​തി പി​ടി​യി​ൽ

Share our post

ക​ണ്ണൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത മോ​ഷ്ടാ​വ് പി​ടി​യി​ൽ. മാ​ടാ​യി സ്വ​ദേ​ശി​യാ​യ വി​ജു (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ഴി​ക്കോ​ട്-​മം​ഗ​ലാ​പു​രം ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ആ‍​യി​രു​ന്നു പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്.

ബു​ധ​നാ​ഴ്ച ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്‌​ഫോ​മും പ​രി​സ​ര​വും കേ​ന്ദ്രീ​ക​രി​ച്ച് സ്ഥി​ര​മാ​യി മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ വി​ജു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​ന്‍റെ ഫോ​ണാ​ണ് വി​ജു ത​ട്ടി​യെ​ടു​ത്ത​ത്.

ഫോ​ൺ ന​ഷ്ട​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ യാ​ത്ര​ക്കാ​ര​ൻ റെ​യി​ൽ​വേ ക​ൺ​ട്രോ​ൾ റൂ​മി​ലും റെ​യി​ൽ​വേ പോ​ലീ​സി​ലും വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ റെ​യി​ൽ​വേ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!