ലഹരിമുക്ത സന്ദേശ റാലിയുമായി പേരാവൂരിലെ വനിതാ വ്യാപാരികൾ
പേരാവൂർ: ‘നമുക്കൊന്നിക്കാം ലഹരിക്കെതിരെ അണിചേരാം’ എന്ന സന്ദേശവുമായി വനിതാ വ്യാപാരികൾ ലഹരിമുക്ത റാലി നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് വനിതാ വിങ്ങാണ് സേ നോ ടു ഡ്രഗ്സ് എന്ന ബാനറുമായി റാലി സംഘടിപ്പിച്ചത്.
വനിതാ വിങ്ങ് പ്രസിഡന്റ് അജിതാ ആനന്ദ്, സെക്രട്ടറി ലൈല രാജൻ, ഖജാഞ്ചി അമൃത ലതീഷ്, ആനന്ദി ശ്യാം, ഷീജ ജയരാജൻ, സീന ബാബു, എ.വി.ചിത്രലേഖ, ദീപ രാജൻ, നീന രവി എന്നിവർ നേതൃത്വം നല്കി.
