വൈ.എം.ഐ പേരാവൂർ യൂണിറ്റിന് പുതിയ സാരഥികൾ
പേരാവൂർ: യങ്ങ് മൈൻഡ്‌സ് ഇന്റർനാഷണൽ (വൈ.എം.ഐ) പേരാവൂർ യൂണിറ്റിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സ്ഥാനാരോഹണം ഇൻഡ്യ ഏരിയാ പ്രസിഡന്റ് ആന്റോ.കെ.ആന്റണി ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.എം.സ്‌കറിയാച്ചൻ, മൈക്കിൾ.കെ.മൈക്കിൾ, രഞ്ജിത്ത് കുമാർ, ഒ.മാത്യു, ഡോ.സി.എം.ദിനേശ് , ഡോ.ടി.ജി.മനോജ്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ.ടി.ജി.മനോജ്കുമാർ (പ്രസി.), ഡോ.അനൂപ് മംഗളോദയം (സെക്ര.),പി. വി.സെബാസ്റ്റ്യൻ (ഖജാ.).
