ഡോ.ടി.ജി മനോജ് കുമാറിന്റെ ‘ഗ്ലോറിഫൈഡ് ലൈസ്’ കഥാസമാഹാരം പ്രകാശനം ചെയ്തു
പേരാവൂര്‍: ഡോ.ടി.ജി മനോജ് കുമാറിന്റെ ‘ഗ്ലോറിഫൈഡ് ലൈസ്’ കഥാസമാഹാരം മന്ത്രി സണ്ണി ജോസഫും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് യു. കെ.കുമാരനും ചേര്‍ന്ന് പ്രകാശനം ചെയ്തു. എഴുത്തുകാരൻ സിബിച്ചൻ.കെ ജോബ് അധ്യക്ഷനായി.രഞ്ജിത്ത് മർക്കോസ് പുസ്തകത്തെ പരിചയപ്പെടുത്തി.ഫാദർ മാത്യു തെക്കേമുറി, പി. ജെ.ബാബു,. മാത്യു, രമേശൻ വട്ടിയറ,ജോസഫ് മാസ്റ്റർ,രഞ്ജിത്ത് കമൽ, എൽ. ആർ.ഷാജി, രാമചന്ദ്രൻ കടമ്പേരി എന്നിവർ സംസാരിച്ചു.
