സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട 15 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്

Share our post

കാസർകോട് : സമൂഹമാധ്യമമായ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 23കാരനെതിരെ കേസെടുത്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ മുഹമ്മദ് അൻസാറിനെതിരെയാണ് കേസ്. സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട ശേഷം പെൺകുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!