ലഹരിവേട്ട; എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

Share our post

കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാൻഡിൻ 19 ഗ്രാം എംഡിഎംയുമായി രണ്ട് യുവാക്കൾ പിടിയിലായി. ശനിയാഴ്ച രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ കസബ പോലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.

കോഴിക്കോട് കൊളത്തറ റഹ്‌മാൻ ബസാർ സ്വദേശികളായ ഷിബിലി റഹ്‌മാൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്. ഇതിൽ ഷിബിലി റഹ്‌മാൻ മുൻപും ലഹരിക്കേസിൽ പ്രതിയായിട്ടുണ്ടെങ്കിലും പോലീസിൽനിന്നും രക്ഷപ്പെട്ടിരുന്നു.

മലപ്പുറത്ത് ഒന്നര ഗ്രാം എംഡിഎംഎയുമായി പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് വാഹിദ് പോലീസ് പിടിയിലായി. എലത്തൂർ പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയതി. മുൻപ് ലഹരിക്കേസിൽ ജയിലിലായിരുന്ന വാഹിദ്, പുറത്തിറങ്ങിയ ശേഷം വീണ്ടും ലഹരി വിൽപ്പന തുടരുന്നതിനിടെയാണ് പിടിയിലായിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!