50 ലിറ്റർ വാഷും 10 ലിറ്റർ ചാരായവുമായി പേരാവൂർ സ്വദേശിയെ എക്സൈസ് പിടികൂടി
പേരാവൂർ: എക്സൈസ് സംഘം മുള്ളേരിക്കലിൽ നടത്തിയ പരിശോധനയിൽ 50 ലിറ്റർ വാഷും 10 ലിറ്റർ ചാരായവുമായി ഒരാളെ പിടികൂടി. മുളേളരിക്കലിലെ നന്ത്യത്ത് വീട്ടിൽ എം.എൻ.രാമചന്ദ്രനെയാണ് (52) പിടികൂടിയത്.
പേരാവൂർ റെയിഞ്ച് എക്സെെസ് ഇൻസ്പെക്ടർ കെ.ജെ.സന്തോഷിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ. സന്തോഷ്,ബാബുമോൻ ഫ്രാൻസിസ്, കെ.കെ. ബിജു, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ കെ.സുനീഷ്, കെ.എ. മജീദ് ,സിവിൽ എക്സൈസ് ഓഫീസർ സി.സുരേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ ദാമോദരൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.കെ.സജീവ് എന്നിവരും പങ്കെടുത്തു.
