സീനിയർ ചേംബർ മുരിങ്ങോടി സെൻട്രൽ ലീജിയൻ കുടുംബസംഗമം
പേരാവൂർ: സീനിയർ ചേംബർ ഇന്റർനാഷണൽ മുരിങ്ങോടി സെൻട്രൽ ലീജിയന്റെ സ്ഥാനാരോഹണവും കുടുംബസംഗമവും നടന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സുബാഷ്ബാബു അധ്യക്ഷനായി.
വിനോദ്കുമാർ, വർക്കി , പ്രദീപ്, എം.ജെ.ബെന്നി, കെ.മനോജ്, അന്ന പ്രജീഷ്, ഷീബ സുനിൽകുമാർ , എൻ.കെ.മോഹൻ ദാസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എൻ.കെ.മോഹൻ ദാസ് (പ്രസി.), പി.ശശി(സെക്ര.),വിനോദ്(ഖജാ.),വനിതാ വിങ്ങ്: രഞ്ജിനി (പ്രസി.), അനു ഷാജി (സെക്ര.),വസന്ത പുഷ്പാംഗദൻ (ഖജാ.),. യൂത്ത് വിങ്ങ്: അന്ന പ്രജീഷ് (പ്രസി.), വേദിക മധേഷ് (സെക്ര.).
