പൊലീസ് ക്വാർട്ടേഴ്സിലേക്ക് ബോംബേറ്; നാല് ഡിവൈഎഫ്ഐ – സിപിഎം പ്രവർത്തകരെ വെറുതെവിട്ട് കോടതി

Share our post

തളിപ്പറമ്പ്: പൊലീസ് ക്വാർട്ടേഴ്സിലേക്ക് ബോംബെറിഞ്ഞ കേസിൽ ഡിവൈഎഫ്ഐ – സിപിഎം പ്രവർത്തകരായ നാലുപേരെ വെറുതെവിട്ട് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി. കണ്ടങ്കാളി തണ്ടറയിൽ ഹൗസ് സി.ഷിജിൽ (35), വെള്ളൂർ തെക്കേക്കര ചൊവ്വാട്ട് വലിയവീട്ടിൽ ടി.സി.വി.നന്ദകുമാർ (35), വെള്ളൂർ കണ്ടത്തിൽ ഹൗസിൽ കെ.വികാസ് (32), അന്നൂർ‍ ആലുവളപ്പിൽ ഹൗസിൽ കെ.രഞ്ജിത്ത് (37) എന്നിവരെയാണ് ജഡ്ജ് കെ.എൻ.പ്രശാന്ത് വെറുതെവിട്ടത്.

കുറ്റം തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്. പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പി.കെ.മണിയും എസ്ഐ വിപിൻകുമാറും താമസിച്ചിരുന്ന ക്വാട്ടേഴ്സിന് നേരെ 2016 ജനുവരി 16ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. ബൈക്കുകളിലെത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്. ആക്രമണത്തിൽ ക്വാട്ടേഴ്സിന്റെ വാതിലും ഭിത്തിയും ക്ലോസറ്റും തകർന്നിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!