സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും തിങ്കളാഴ്ച
പേരാവൂർ: സീനിയർ സിറ്റിസൺ ഫോറം മണത്തണ യൂണിറ്റും ജില്ലാ ഗവ.കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും നടത്തുന്നു. തിങ്കളാഴ്ച രാവിലെ 9.30 മുതൽ ഒന്ന് വരെയാണ് ക്യാമ്പ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മുൻഗണന ലഭിക്കും. ഫോൺ: 9605189670, 9048878723.
