രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​ന്‍ ഉ​ട​ന്‍ ട്രാ​ക്കി​ലേ​ക്ക്, പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യ​ക​രം

Share our post

പ​ര​വൂ​ര്‍: പ​രി​സ്ഥി​തി​സൗ​ഹൃ​ദ​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് രാ​ജ്യം മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ത്തെ ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​ന്‍ പു​റ​ത്തി​റ​ങ്ങി. ഹ​രി​യാ​ന​യി​ലെ ജി​ന്ദ് – സോ​നി​പ​ത്ത് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നി​ന്‍റെ ആ​ദ്യ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ഹ​രി​യാ​ന​യി​ലെ ജി​ന്ദ് ജം​ഗ്ഷ​നി​ല്‍ ട്രെ​യി​നി​ന്‍റെ പ്രാ​ഥ​മി​ക പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി.

നീ​ല​യും വെ​ള്ള​യും ക​ല​ര്‍​ന്ന ആ​ക​ര്‍​ഷ​ക​മാ​യ നി​റ​ത്തി​ലാ​ണു ട്രെ​യി​ന്‍ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഡീ​സ​ല്‍ ഉ​പ​യോ​ഗി​ച്ച് ഓ​ടു​ന്ന ട്രെ​യി​നു​ക​ള്‍​ക്കു പ​ക​ര​മാ​യി മ​ലി​നീ​ക​ര​ണം തീ​രെ​യി​ല്ലാ​ത്ത യാ​ത്രാ​സം​വി​ധാ​ന​മാ​ണ് ഇ​തി​ലൂ​ടെ റെ​യി​ല്‍​വേ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഡീ​സ​ലി​നു​പ​ക​രം ഹൈ​ഡ്ര​ജ​ന്‍ ഫ്യു​വ​ല്‍ സെ​ല്ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ട്രെ​യി​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മാ​ര​ക​മാ​യ പു​ക​യ്ക്കു പ​ക​രം നീ​രാ​വി മാ​ത്ര​മാ​ണ് ഈ ​ട്രെ​യി​നി​ല്‍​നി​ന്ന് പു​റ​ന്ത​ള്ളു​ക. ഇ​തു പ​രി​സ്ഥി​തി​മ​ലി​നീ​ക​ര​ണം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്നു.

വൈ​ദ്യു​തീ​ക​രി​ക്കാ​ത്ത ട്രാ​ക്കു​ക​ളി​ല്‍ ഓ​ടി​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ഇ​തി​ന്‍റെ നി​ര്‍​മാ​ണം. ജി​ന്ദ് – സോ​നി​പ​ത്ത് റൂ​ട്ടി​നു​ശേ​ഷം രാ​ജ്യ​ത്തെ മ​റ്റു ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലേ​ക്കും ഈ ​സേ​വ​നം വ്യാ​പി​പ്പി​ക്കും.
ട്രെ​യി​നു​ക​ള്‍​ക്ക് ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നാ​യി ജി​ന്ദി​ല്‍ പ്ര​ത്യേ​ക ഹൈ​ഡ്ര​ജ​ന്‍ ഫ്യു​വ​ല്‍ സ്റ്റേ​ഷ​നും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഡീ​സ​ല്‍ എ​ന്‍​ജി​നു​ക​ളോ​ടു കി​ട​പി​ടി​ക്കു​ന്ന വേ​ഗ​ത​യും കാ​ര്യ​ക്ഷ​മ​ത​യും ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​നു​ക​ള്‍​ക്കു​മു​ണ്ടെ​ന്നാ​ണ് പ​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ക്ത​മാ​യ​ത്. 2070ഓ​ടെ കാ​ര്‍​ബ​ണ്‍ പു​റ​ന്ത​ള്ള​ല്‍ പൂ​ജ്യ​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന രാ​ജ്യ​ത്തി​ന്‍റെ വ​ലി​യ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ചു​വ​ടു​വ​യ്പാ​ണ് ഈ ​ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​ന്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!