മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു

Share our post

പത്തനംതിട്ട: പോക്‌സോ കേസില്‍ 63വര്‍ഷം ശിക്ഷിക്കപ്പെട്ടയാള്‍ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനാപുരം കുര തെക്കങ്കോട് കിഴക്കേതില്‍ വീട്ടില്‍ 29കാരനായ അനീഷ് ആണ് പിടിയിലായത്.

നിലവില്‍ മൂന്ന് പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ 63വര്‍ഷം ശിക്ഷിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലിറങ്ങിയാണ് വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ തലവൂര്‍ അരിങ്ങട ഇലഞ്ഞിക്കോട് ഏലായില്‍ വെച്ചാണ് ഇയാള്‍ 61കാരിയായ വയോധികയെ വിവസ്ത്രയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുറ്ററ സൊസൈറ്റിയില്‍ പാല്‍ നല്‍കി മടങ്ങിയ വയോധികയെ വേനല്‍ മഴ പെയ്യുന്ന സമയത്ത് പാടത്തേക്ക് തള്ളിവീഴ്ത്തി വസ്ത്രങ്ങള്‍ വലിച്ചുകീറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതേസമയം പിന്നാലെ വന്ന മറ്റൊരു സ്ത്രീ വയലിലെ ചാലില്‍ വയോധികയുടെ കുടയും പാല്‍പ്പാത്രവും കണ്ട് പേര് ചൊല്ലി വിളിച്ചെത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് തലവൂര്‍ രണ്ടാലും മൂട്ടില്‍ നിന്നാണ് ഇയാളെ നാട്ടുകാരുടെ സഹായത്തോടെ കുന്നിക്കോട് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!