ഉളിയിലിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ യുവാവ് മരിച്ചു
മട്ടന്നൂർ: ഉളിയിൽ നരയംപാറ പെട്രോൾ പമ്പിന് മുൻവശം ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ യുവാവ് മരിച്ചു. പെരിങ്ങത്തൂർ പുളിയ നമ്പ്രം സ്വദേശി മുഹമ്മദ് തസ്ലിം ( 26 ) ആണ് മരിച്ചത്.
ബംഗളൂരുവിൽ നിന്നു പെരിങ്ങത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുതി തൂണിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് തൊട്ടടുത്ത ഡ്രൈനേജിലേക്ക് വീണ് പൂർണ്ണമായും കത്തിനശിച്ചു യുവാവട്ടെ എഴുനേൽക്കാൻ പറ്റാതെ ഡ്രൈനേജിലും ബൈക്കിനുമിടയിൽ കുടുങ്ങി. ശരീരമാസകലം പൊള്ളലേറ്റ തസ്ലീമിനെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.
