ചെ​ങ്ക​ൽ വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം: ലെ​ൻ​സ്ഫെ​ഡ്

Share our post

ത​ളി​പ്പ​റ​മ്പ്: ചെ​ങ്ക​ല്ലി​ന് ക​ല്ല് ഒ​ന്നി​ന് എ​ട്ടു​രൂ​പ​യോ​ളം വി​ല വ​ർ​ധി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച ചെ​ങ്ക​ൽ വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ​ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​ങ്ക​ൽ ഉ​ൾ​പ്പെ​ടെ കെ​ട്ടി​ട നി​ർ​മാ​ണ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റം നി​ർ​മാ​ണ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്‌​ട​ർ​ക്ക് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ച​ർ​ച്ച​യ്ക്കു​പോ​ലും വി​ളി​ക്കാ​ത്ത ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

വി​ല വ​ർ​ധ​ന​വ് കൂ​ടാ​തെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ്, തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം, കാ​ലാ​വ​സ്ഥാ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ചേ​ർ​ന്ന് ഈ ​മേ​ഖ​ല​യെ സ്തം​ഭ​നാ​വ​സ്ഥ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ്. ആ​ഗോ​ള സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ധ​ന വി​ല​യും ഗ്യാ​സ് ല​ഭ്യ​ത​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​തോ​ടെ നി​ർ​മാ​ണ വ​സ്തു​ക്ക​ളു​ടെ വി​ല​യി​ൽ വ​ലി​യ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സ്റ്റീ​ലി​ന് കി​ലോ​ഗ്രാ​മി​ന് 10 മു​ത​ൽ 15 രൂ​പ വ​രെ​യും സി​മ​ന്‍റി​ന് 15 മു​ത​ൽ 30 രൂ​പ വ​രെ​യും ടൈ​ൽ സാ​നി​റ്റ​റി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 15 മു​ത​ൽ 50 ശ​ത​മാ​നം വ​രെ​യും വി​ല വ​ർ​ധി​ക്കു​ക​യും നി​ര​വ​ധി ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ഇ​ല​ക്‌ട്രിക് സാ​മ​ഗ്ര​ഹി​ക​ൾ​ക്കും 10 മു​ത​ൽ 40 ശ​ത​മാ​നം വ​രെ വി​ല വ​ർ​ധി​ച്ചു. യു​ദ്ധ സാ​ഹ​ച​ര്യ​ത്തെ മ​റ​യാ​ക്കി കൃ​ത്രി​മ​മാ​യി വി​ല വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഈ ​അ​വ​സ്ഥ​യി​ൽ ഒ​രു സാ​ധാ​ര​ണ വീ​ട് നി​ർ​മിക്കു​ന്ന​തി​ന് സ്ക്വ​യ​ർ​ഫീ​റ്റി​ന് 2400 മു​ത​ൽ 3000 രൂ​പ വ​രെ ചെ​ല​വാ​കു​ന്ന അ​വ​സ്ഥ​യി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മാ​ണം ദു​ഷ്ക​രം ആ​യി​രി​ക്കു​ക​യാ​ണ്. ചെ​റി​യ കോ​ൺ​ട്രാ​ക്ട​ർ​മാ​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ആ​യി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ, ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ചെ​ങ്ക​ല്ല് വ​ലി​യ തു​ക വാ​ങ്ങി മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തു​വ​ഴി ഇ​വി​ടെ​യു​ള്ള​വ​ർ​ക്ക് ക​ല്ല് കി​ട്ടാ​തെ വ​രി​ക​യും ക​ല്ലി​ന് കൃ​ത്രി​മ ക്ഷാ​മം ഉ​ണ്ടാ​ക്കി വ​ലി​യ വി​ല ന​ൽ​കേ​ണ്ട​താ​യും വ​രു​ന്നു.

ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്ന് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​സി. മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.പി. സു​ബ്ര​ഹ്മ​ണ്യ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. പ്ര​സീ​ജ്കു​മാ​ർ, ജി​ല്ലാ ട്ര​ഷ​റ​ർ പോ​ള ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!