വിരമിച്ച് മൂന്ന് കൊല്ലമായിട്ടും മുൻ ഡിജിപിയുടെ സഞ്ചാരം ഔദ്യോഗികചിഹ്നമുള്ള കാറിൽ, നടപടിയില്ല
കോട്ടയം: വിരമിച്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ടോമിൻ തച്ചങ്കരി, തന്റെ വാഹനത്തിൽ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ അനധികൃതമായി പ്രദർശിപ്പിച്ചത് വിവാദത്തിലേക്ക്. നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു മുൻ ഡിജിപി തന്നെ ഇത്തരത്തിൽ നിയമലംഘനം നടത്തിയത് അങ്ങേയറ്റം ഗൗരവകരമായ വിഷയമാണെന്നാണ് റിപ്പോർട്ടുകൾ. ഒരു കേസുമായി ബന്ധപ്പെട്ട് കോടതി പരിസരത്ത് പോലീസുകാരുടെ സാന്നിധ്യത്തിൽ വെച്ച് മാധ്യമങ്ങൾ ഈ നിയമലംഘനം ചൂണ്ടിക്കാണിച്ചതോടെ ടോമിൻ തച്ചങ്കരി ധൃതിയിൽ ബോർഡ് മാറ്റാൻ ശ്രമിക്കുകയും ചെയ്തു. മുൻ ഉദ്യോഗസ്ഥനായ തച്ചങ്കരിക്കെതിരെ അധികൃതർ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.
സേവനത്തിൽ നിന്ന് വിരമിച്ച് മൂന്നു വർഷക്കാലവും ഈ ബോർഡ് വെച്ചുകൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും പലയിടങ്ങളിൽ വെച്ച് ഇത്തരത്തിൽ തച്ചങ്കരി നക്ഷത്രമുള്ള കാർ ഉപയോഗിച്ചിരുന്നതായി വിവരം ഉണ്ടായിരുന്നു. മുൻ ഡിജിപി ആയതിനാൽ ഇത്തരത്തിൽ നിയമ സംവിധാനങ്ങളെ കുറിച്ചും നിയമ വ്യവസ്ഥയെ കുറിച്ചും ഒക്കെതന്നെ കൃത്യമായി ധാരണയുള്ള ആളാണ് തച്ചങ്കരി. പോലീസുകാർ ഉൾപ്പെടെ അവിടെ നിന്നിട്ട് പോലും അതിന്റെ മുന്നിലാണ് കൂസലില്ലാതെ ഇത്തരത്തിലുള്ള നിയമലംഘനം നടന്നത്.
