നിയന്ത്രണംവിട്ട വാഹനം ഇടിച്ചുകയറി മരണവീട്ടിലെത്തിയ ആൾക്ക് ദാരുണാന്ത്യം
കൊയിലാണ്ടി: നിയന്ത്രണംവിട്ട വാഹനം ഇടിച്ചുകയറി മരണവീട്ടിലെത്തിയ ആൾക്ക് ദാരുണാന്ത്യം. കൊയിലാണ്ടി കാവുംവട്ടം തടോളിത്താഴം കിടഞ്ഞിയിൽ രാജൻ (69) ആണ് മരിച്ചത്. കാവുംവട്ടത്ത് ഞായറാഴ്ച രാവിലെയോടെയാണ് സംഭവം.
കാവുംവട്ടത്തെ ഒരു മരണവീട്ടിൽ എത്തിയതായിരുന്നു രാജൻ. മൃതദേഹം വീട്ടിൽ കൊണ്ടുവന്ന സമയത്ത് മറ്റൊരാൾ വാഹനം വീട്ടിലേക്ക് കയറ്റുമ്പോഴാണ് അപകടം ഉണ്ടായത്.
അടുത്തുണ്ടായിരുന്ന മറ്റാളുകൾ ഓടിമാറിയെങ്കിലും രാജനെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
