ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; ആനപ്രേമികളുടെ ഇഷ്ടപ്പെട്ട ഗജവീരന്‍
ഈരാറ്റുപേട്ടയില്‍ ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. മേലമ്പാറയിൽ രാജേഷ് പല്ലാട്ടിന്റെ ആന പല്ലാട്ട് ബ്രഹ്‌മദത്തനാണ് ചരിഞ്ഞത്. വീട്ടുമുറ്റത്ത് തളച്ചിരുന്നതായിരുന്നു. അരുണാചലിൽ നിന്ന് കൊണ്ടുവന്ന ആന 25 വർഷമായി കേരളത്തിലുണ്ട്. ഏകദേശം 45 വയസ് പ്രായം കണക്കാക്കുന്നു.
സുന്ദരനും ശാന്തസ്വഭാവവും ഉള്ള പല്ലാട്ട് ബ്രഹ്‌മദത്തന്‍ ആനപ്രേമികളുടെ ഇഷ്ടപ്പെട്ട ഗജവീരനായിരുന്നു. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്ക് ബ്രഹ്മദത്തന്‍ എത്താറുണ്ട്. ഏറ്റുമാനൂര്‍ ,തിരുനക്കര ,ശക്തികുളങ്ങര ,തൊടുപുഴ തുടങ്ങി മഹാക്ഷേത്രങ്ങളില്‍ പ്രധാന തിടമ്പ് ബ്രഹ്മദത്തന്‍ ആണ്. തൃശൂര്‍ പൂരത്തിലെ സ്ഥിലം സാന്നിധ്യമായിരുന്നു. കോട്ടയം പുതുപള്ളി പോത്തൻ വർഗീസ് അച്ചായൻ ആണ് അരുണാചലിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചത്. മുൻപ് പുതുപ്പള്ളി ബ്രഹ്മദത്തൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
