നാലാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
നാലാം സെമസ്റ്റർ എം.കോം. (5 year Integrated) ഡിഗ്രി (സി ബി സി എസ് എസ് സപ്ലിമെന്ററി 2022 & 2023 അഡ്മിഷൻ) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 29/04/2026 വരെ അപേക്ഷിക്കാം.
തീയതി നീട്ടി
മേയ് 7ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് 20.04.2026 വരെ പിഴയില്ലാതെയും 22.04.2026 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിദൂര വിദ്യാഭ്യാസം – ഒന്ന് രണ്ട് വർഷ ബിരുദം (സപ്ലിമെന്ററി – 2019 അഡ്മിഷൻ ) ഏപ്രിൽ 2025, ഒന്ന്, രണ്ട് ,മൂന്ന് വർഷ (2011 അഡ്മിഷൻ മുതൽ ) ബിരുദ മേഴ്സി ചാൻസ് പരീക്ഷകൾക്ക് 22.04.2026 വരെ പിഴയോടു കൂടി അപേക്ഷിക്കാവുന്നതാണ്.
