അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം തു​ട​ർ​ന്നാ​ൽ ചെ​ങ്ക​ട​ലും പേ​ർ​ഷ്യ​ൻ ഗ​ൾ​ഫും അ​ട​യ്ക്കും: ഭീ​ഷ​ണി​യു​മാ​യി ഇ​റാ​ൻ

Share our post

ടെ​ഹ്‌​റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ത​ങ്ങ​ളു​ടെ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഉ​പ​രോ​ധം തു​ട​രു​ക​യാ​ണെ​ങ്കി​ൽ ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​മു​ദ്ര വ്യാ​പാ​ര പാ​ത​ക​ൾ ത​ട​യു​മെ​ന്ന് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്. പേ​ർ​ഷ്യ​ൻ ഗ​ൾ​ഫ്, ഒ​മാ​ൻ ക​ട​ൽ, ചെ​ങ്ക​ട​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ ക​പ്പ​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ ഭീ​ഷ​ണി.

“ഇ​റാ​ന് എ​ണ്ണ വി​ൽ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ മ​റ്റാ​രെ​യും ഈ ​മേ​ഖ​ല​യി​ലൂ​ടെ വ്യാ​പാ​രം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല” എ​ന്ന ക​ർ​ശ​ന നി​ല​പാ​ടാ​ണ് ഇ​റാ​ൻ സൈ​നി​ക വ​ക്താ​ക്ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ത്തെ എ​ണ്ണ വ്യാ​പാ​ര​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്ന് ക​ട​ന്നു​പോ​കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ടു​മെ​ന്ന സൂ​ച​ന​യും ഇ​റാ​ൻ ന​ൽ​കു​ന്നു​ണ്ട്. ഇ​ത് ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​കും.

ഇ​റാ​ന്‍റെ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം ഭ​യ​ന്ന് തി​രി​ച്ചോ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​പു​തി​യ നീ​ക്കം. ക​ഴി​ഞ്ഞ ദി​വ​സം യു​എ​സ് ഉ​പ​രോ​ധം മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഒ​രു ഇ​റേ​നി​യ​ൻ ടാ​ങ്ക​ർ ക​പ്പ​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താ​നാ​കാ​തെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ നി​ന്ന് തി​രി​ച്ചോ​ടേ​ണ്ടി വ​ന്നി​രു​ന്നു. ചെ​ങ്ക​ട​ലി​ലെ ച​ര​ക്ക് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ള്ള ഹൂ​തി വി​മ​ത​രു​ടെ ആ​ക്ര​മ​ണം നി​ല​വി​ൽ ത​ന്നെ ആ​ഗോ​ള വ്യാ​പാ​ര​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!