ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് ജീവനൊടുക്കിയ നിലയിൽ

Share our post

കൊച്ചി: നെടുമ്പാശേരിയിൽ ഡിവൈഎഫ്ഐ നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അജി – അനിത ദമ്പതികളുടെ മകനായ ആലപ്പാട്ട് വീട്ടിൽ ആരിഷ് അജി (24) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎഫ്ഐ കുറുമശേരി വെസ്റ്റ് യൂണിറ്റ് പ്രസിഡന്റാണ് ആരിഷ്.

താമസിക്കുന്ന വീടിന് സമീപം നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിലാണ് മൃതദേഹം കണ്ടത്. സ്വകാര്യ സ്ഥാപനത്തിൽ മെഡിക്കൽ റെപ്പായി ജോലി ചെയ്യുകയായിരുന്ന ആരിഷ് അജിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!