ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം; അ​വി​ശ്വാ​സി​ക​ളു​ടെ ഹ​ർ​ജി എ​ന്തി​ന് കേ​ൾ​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് നാ​ഗ​ര​ത്ന

Share our post

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന കേ​സി​ൽ നി​ർ​ണാ​യ​ക നി​രീ​ക്ഷ​ണ​വു​മാ​യി ജ​സ്റ്റീ​സ് ബി.​വി.​നാ​ഗ​ര​ത്ന. ആ​ദ്യ ഹ​ർ​ജി​ക്കാ​ർ വി​ശ്വാ​സി​ക​ള​ല്ല. വി​ശ്വാ​സി​ക​ൾ അ​ല്ലാ​ത്ത​വ​രു​ടെ ഹ​ർ​ജി കോ​ട​തി എ​ന്തി​ന് കേ​ൾ​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് നാ​ഗ​ര​ത്ന ചോ​ദി​ച്ചു. യു​വ​തീ പ്ര​വേ​ശ​നം ആ​വ​ശ്യ​പ്പെ​ട്ട് അ​യ്യ​പ്പ ഭ​ക്ത​രാ​യ ആ​രും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടി​ല്ല.

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന് മു​മ്പാ​കെ സോ​ളി​സി​സ്റ്റ​ർ ജ​ന​റ​ൽ വാ​ദം ഉ​ന്ന​യി​ക്കു​മ്പോ​ഴാ​ണ് നി​ർ​ണാ​യ​ക ചോ​ദ്യം ജ​സ്റ്റീ​സ് ബി.​വി.നാ​ഗ​ര​ത്ന ഉ​ന്ന​യി​ച്ച​ത്. സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശ​നം വേ​ണ​മെ​ന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും അ​യ്യ​പ്പ​വി​ശ്വാ​സി ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ടോ.

യു​വ​തീ​പ്ര​വേ​ശ​ന ആ​വ​ശ്യ​വു​മാ​യി ഏ​തെ​ങ്കി​ലും വ്യ​ക്തി സി​വി​ൽ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു​വെ​ങ്കി​ൽ കോ​ട​തി​യി​ൽ നി​ന്ന് ഉ​യ​രു​ന്ന ആ​ദ്യ ചോ​ദ്യം നി​ങ്ങ​ൾ​ക്ക് കേ​സു​മാ​യു​ള്ള ബ​ന്ധം എ​ന്താ​ണെ​ന്ന് ആ​യി​രി​ക്കും. ബ​ന്ധം വി​ശ​ദീ​ക​രി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ അ​പ്പോ​ൾ ത​ന്നെ കേ​സ് ത​ള്ളു​മെ​ന്നും ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

അ​യ്യ​പ്പ​ഭ​ക്ത​ത​രാ​യ ആ​രു​മ​ല്ല ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​ക്കാ​ര്യം ക​ണ​ക്കി​ലെ​ടു​ത്തു​വെ​ങ്കി​ൽ 2006 ൽ ​ത​ന്നെ കേ​സ് ത​ള്ളി​യേ​നെ​യെ​ന്നും ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന് നേ​തൃ​ത്വം ന​ൽ​കി​യ ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​ഞ്ച് അം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഉ​ൾ​പ്പ​ടെ ഈ ​വി​ഷ​യം പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ് വി​ഷ​യം വി​ശാ​ല ബെ​ഞ്ചി​ന് വി​ട്ട​ത് എ​ന്നും ചീ​ഫ് ജ​സ്റ്റി​സ് ചൂ​ണ്ടി​ക്കാ​ട്ടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!