​മ​ട്ട​ന്നൂ​രിൽ ആ​വേ​ശ​മു​ണ​ർ​ത്തി ഡി.​കെ.​ശി​വ​കു​മാ​റി​ന്‍റെ റോ​ഡ് ഷോ

Share our post

മ​ട്ട​ന്നൂ​ർ: ആ​വേ​ശ​മു​ണ​ർ​ത്തി ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ റോ​ഡ് ഷോ. ​യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥ​മാ​ണ് വാ​യ​ന്തോ​ട് മു​ത​ൽ മ​ട്ട​ന്നൂ​ർ ടൗ​ൺ വ​രെ റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഡി.​കെ. ശി​വ​കു​മാ​ർ ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് വാ​യാ​ന്തോ​ട് എ​ത്തി​യ​ത്. തു​ട​ർ​ന്ന് തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ന​ഗ​ര​ത്തി​ലൂ​ടെ നേ​താ​ക്ക​ളെ ആ​ന​യി​ച്ചു.കേ​ര​ള​ത്തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​ന്ത്യം കു​റി​ക്കു​മെ​ന്നും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു മെ​ന്നും ഡി.​കെ. ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ലെ പോ​ലെ വാ​ഗ്ദാ​ന​ങ്ങ​ളെ​ല്ലാം യു​ഡി​എ​ഫ് നി​റ​വേ​റ്റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!