തൊണ്ടിമുതലായ എം.ഡി.എം.എ അടിച്ചു മാറ്റി; എറണാകുളത്ത് എസ്.ഐ അറസ്റ്റിൽ

Share our post

രാസലഹരിക്കേസിൽ പിടികൂടി സീൽ ചെയ്‌ത്‌ സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ച 87 ഗ്രാം എം.ഡി എം.എ കവറോടെ മോഷ്ടിച്ച കേസില്‍ എറണാകുളം സെൻട്രൽ സ്‌റ്റേഷനിലെ എസ് ഐ അനസ് എസ്.തൗഫിഖ് അറസ്റ്റില്‍. സർക്കാർ ജീവനക്കാരൻ മോഷണം നടത്തി, തെളിവു നശിപ്പിച്ചു, ലഹരി കൈവശം വച്ചു തുടങ്ങിയ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തി

സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ എസ്.ഐയെ സസ്പെൻഡ് ചെയ്തിരുന്നു. വിവിധ കേസുകളിൽ പിടികൂടുന്ന രാസ ലഹരി കോടതിയിൽ ഹാജരാക്കി ലാബിലേക്കുമായി സാംപിൾ ശേഖരിച്ച ശേഷം സെൻട്രൽ സ്റ്റേഷനിലെ ലോക്കറിലാണു സൂക്ഷിക്കുന്നത്. ഇത് നശിപ്പിക്കാനായി കഴിഞ്ഞയാഴ്ച എ.ആർ ക്യാംപിലെ ഗോഡൗണിലേക്കു കൊണ്ടു പോയപ്പോളാണ് 87 ഗ്രാമിന്റെ കവർ ഇല്ലെന്നറിഞ്ഞത്. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഈ മാസം 18ന് അനസ് ലോക്കർ മുറിയിൽ കയറുന്നതു കണ്ടെത്തി. ഇതിന്റെ ചുമതലകൾ ഇയാൾക്ക് ഇല്ലായിരുന്നു.

അനസ് വീണ്ടും ലോക്കറിന്റെ താക്കോൽ‍ തിരക്കിയപ്പോൾ വിശദീകരണം തേടി. എന്നാൽ തൃപ്തികരമായ മറുപടി ലഭിച്ചില്ല. കുടുങ്ങുമെന്നായപ്പോൾ കഴിഞ്ഞ തിങ്കളാഴ്ച എസ്.ഐ രാസലഹരി കവറടക്കം തിരിച്ചേൽപിച്ചു. എന്നാൽ ഇതു തൂക്കി നോക്കിയപ്പോൾ 200 ഗ്രാം ഉണ്ടെന്നു കണ്ടെത്തി. സീൽ ചെറിയ തോതിൽ സ്ഥാനമാറ്റം വന്ന നിലയിലായിരുന്നു. ഭാരവ്യത്യാസത്തിന്റെ കാര്യത്തിലും കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനയ്ക്കായി സാംപിൾ ഫോറൻസിക് ലാബിലേക്കയച്ചു

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!