പേരാവൂർ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും നാളെ
പേരാവൂർ: യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ചുമത്തുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖലാ കമ്മിറ്റി പേരാവൂർ പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും. വ്യാഴാഴ്ചരാവിലെ 10ന് ജില്ലാ വൈസ്. പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ചുമത്തുന്നത് ദീപാവലിക്ക് ശേഷം മാത്രമേ നടപ്പാക്കൂ എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും എം.ഡി.ആർ ഏർപ്പെടുത്താനുള്ള നീക്കം പൂർണമായി പിൻവലിക്കുകയാണ് വേണ്ടതെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ, മേഖലാ ഭാരവാഹികളായ എസ്.ബഷീർ, പി.പുരുഷോത്തമൻ, കെ.ടി.ടോമി, ഐഡിയൽ അബ്ദുള്ള, വി.കെ.വിനേശൻ, ബെന്നി മുളക്കൽ എന്നിവർ പങ്കെടുത്തു.
