പേരാവൂർ പോസ്റ്റോഫീസിലേക്ക് പ്രതിഷേധ റാലിയും ധർണയും നടത്തി
പേരാവൂർ: യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ.ഏർപ്പെടുത്തുന്നതിനെതിരെ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ്പേരാവൂർ പോസ്റ്റാഫീസിലേക്ക് പ്രതിഷേധ റാലിയും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ കെ.പി.അബ്ദുൾ റഷീദ്, ജൂബിലി ചാക്കോ, യൂണിറ്റ് വർക്കിങ്ങ് പ്രസിഡന്റ് എം.രജീഷ്, ബേബി പാറക്കൽ, എ.പി.സുജീഷ്, ദിവ്യ സ്വരൂപ്, രേഷ്മ പ്രവീൺ, ഒ.ജെ. ബെന്നി,പ്രവീൺ കാറാട്ട് എന്നിവർ സംസാരിച്ചു.
